ഖാലിദ് ജമീലിന് പകരക്കാരനെ നോർത്ത് ഈസ്റ്റ് കണ്ടെത്തി

Img 20201207 120959
- Advertisement -

ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ ഇന്ത്യൻ സഹ പരിശീലകനെ നിയമിച്ചു‌. കഴിഞ്ഞ ആഴ്ച ഖാലിദ് ജമീലിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സഹപരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ആ ഒഴിവിലേക്ക് അലിസൺ കർഷ്യിന്റൂവിനെ ആണ് നോർത്ത് ഈസ്റ്റ് നിയമിച്ചത്. മുൻ ഷില്ലോങ് ലജോങ് പരിശീലകനാണ് 32കാരനായ അലിസൺ.

എ എഫ് സി എ ലൈസൻസ് ഉള്ള അലിസൺ ഷിലോങിന്റെ ജൂനിയർ ടീമുകളെയും സീനിയർ ടീമിനെയും മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. 2014ൽ ഷില്ലോങ് പ്രീമിയർ ലീഗ് വിജയിച്ചിട്ടുള്ള അലിസൺ. 2015ൽ അണ്ടർ 19 ഷില്ലോങ് പ്രീമിയർ ലീഗും 2017ൽ അണ്ടർ 18 പ്രീമിയർ ലീഗും പരിശീലകൻ എന്ന നിലയിൽ നേടിയിട്ടുണ്ട്.

Advertisement