ലോകകപ്പിന് ശേഷം ഏകദിന റാങ്കിംഗില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയര്‍ന്ന് കെയിന്‍ വില്യംസണ്‍. ടൂര്‍ണ്ണമെന്റില്‍ ന്യൂസിലാണ്ടിന്റെ ബാറ്റിംഗ് നെടുംതൂണായി മാറിയ താരം ഒറ്റയ്ക്കാണ് പല മത്സരങ്ങളിലും ടീമിനെ ലക്ഷ്യത്തിലേക്ക് എത്തിക്കുകയോ പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് നയിക്കുകയോ ചെയ്തത്. റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ ഡേവിഡ് വാര്‍ണറും ജോ റൂട്ടും ഓരോ സ്ഥാനം താഴോട്ട് പോയി.
578 റണ്‍സാണ് വില്യംസണ്‍ ലോകകപ്പില്‍ നേടിയത്. ഒന്നാം സ്ഥാനം വിരാട് കോഹ്‍ലിയും രണ്ടാം സ്ഥാനം രോഹിത് ശര്‍മ്മയുമാണ് സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിലെ തന്റെ മാസ്മരിക പ്രകടനം ജേസണ്‍ റോയിയെ ആദ്യ പത്ത് സ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ബെന്‍ സ്റ്റോക്സാണ് റാങ്കിംഗില്‍ വലിയ നേട്ടം സ്വന്തമാക്കിയ താരം. രവീന്ദ്ര ജഡേജ 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ നൂറ് റാങ്കിന് വെളിയിലാണ് താരം നിലകൊള്ളുന്നത്.