സബ്ജൂനിയർ ഫുട്ബോൾ; തിരുവനന്തപുരത്തിന് രണ്ടാം വിജയം

- Advertisement -

39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിനു രണ്ടാം വിജയം. കൊച്ചി വെളി ഗ്രൗണ്ടിൽ വൈകിട്ട് നടന്ന മത്സരത്തിൽ തൃശ്ശൂരിനെ ആണ് തിരുവനന്തപുരം തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. കളിയുടെ 44ആം മിനുട്ടിൽ ജോമോനാണ് തിരുവനന്തപുരത്തിന്റെ വിജയ ഗോൾ നേടിയത്. രാവിലെ കണ്ണൂരിനെയും തിരുവനന്തപുരം തോൽപ്പിച്ചിരുന്നു.

ഗ്രൂപ്പിൽ ഇന്ന് വൈകിട്ട് നടന്ന മറ്റൊരു മത്സരത്തിൽ കണ്ണൂർ കോട്ടയത്തെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കണ്ണൂരിന്റെ വിജയം. വിഷ്ണു കണ്ണൂരിനായി ഇരട്ട ഗോളുകൾ നേടി. സിദ്ധാർത്ഥ് ആണ് മൂന്നാം ഗോൾ നേടിയത്. നാളെ തൃശ്ശൂർ കണ്ണൂരിനെയും തിരുവനന്തപുരം കോട്ടയത്തെയും നേരിടും.

Advertisement