കെയിന്‍ വില്യംസണ്‍ ഇന്ത്യന്‍ താരമായിരുന്നെങ്കില്‍ ലോകത്തിലെ മികച്ച താരമായി വാഴ്ത്തപ്പെട്ടേനെ – മൈക്കല്‍ വോണ്‍

കെയിന്‍ വില്യംസണ്‍ ഇന്ത്യന്‍ താരമായിരുന്നുവെങ്കില്‍ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച താരമായി വാഴ്ത്തിയെനേ എന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. വിരാട് കോഹ്‍ലിയാണ് മികച്ചതെന്ന് മാധ്യമങ്ങള്‍ വാഴ്ത്തുന്നത് ഏതാനും ക്ലിക്കുകള്‍ക്കായി മാത്രമാണ് എന്നും മൈക്കല്‍ വോണ്‍ പറഞ്ഞു. വിരാട് കോഹ്‍ലി അല്ല മികച്ച താരമെന്ന് പറഞ്ഞാല്‍ അപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ തിരിച്ചടി കേള്‍ക്കേണ്ടി വരുമെന്നതിനാല്‍ തന്നെയാണ് പലരും വിരാട് കോഹ്‍ലിയാണ് മികച്ച താരമെന്ന് പറയുന്നതെന്നും വോണ്‍ പറഞ്ഞു.

വിരാടിനൊപ്പം തന്നെ മികച്ച താരമാണ് കെയിന്‍ വില്യംസണെന്നും എന്നാല്‍ ഇന്ത്യക്കാരനാണെന്ന ആനുകൂല്യവും അത് ഉപയോഗിച്ച് കൂടുതല്‍ ക്ലിക്കുകളും ലൈക്കുകളും സ്വന്തമാക്കുവാനാണ് വിരാടിനെ ഏവരും വാഴ്ത്തുന്നതെന്നും വോണ്‍ പറഞ്ഞു. വിരാടിനെ പോലെ വില്യംസണ് 100 മില്യണ്‍ ഇന്‍സ്റ്റ ഫോളോവേഴ്സ് ഇല്ലെന്ന് 30-40 മില്യണ്‍ ഡോളര്‍ സമ്പാദിക്കുന്നില്ലെന്നതോ മാറ്റി നിര്‍ത്തിയാല്‍ കെയിന്‍ വിരാടിനൊപ്പം തന്നെ മികച്ച താരമാണെന്നും വോണ്‍ സൂചിപ്പിച്ചു.

Previous articleഇന്ത്യയ്ക്ക് വേണ്ടി ലഭിച്ച അവസരങ്ങളില്‍ താന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് – വിജയ് ശങ്കര്‍
Next articleഗോകുലം കേരള യുവതാരത്തെ സ്വന്തമാക്കി ഒഡീഷ