വില്ല്യംസണ് പരിക്ക്, സൗത്തി ന്യൂസിലാന്റിനെ ഇന്ത്യക്കെതിരെ നയിക്കും

- Advertisement -

ന്യൂസിലാന്റ് നായകൻ കെയ്ൻ വില്ല്യംസണ് പരിക്ക്. ഇന്ത്യക്കെതിരായ നാലാം ടി20‌മത്സരം താരത്തിന് നഷ്ടമാകും. ഷോൾഡറിൽ പരിക്കേറ്റ വില്ല്യംസണ് പകരം ടിം സൗത്തിയായിരിക്കും ന്യൂസിലാന്റിനെ നയിക്കുക‌. 3-0 ഇന്ത്യ മുന്നിൽ നിൽക്കുന്ന ടൂർണമെന്റിൽ ആദ്യ ജയത്തിനായാണ് ന്യൂസിലാന്റ് ശ്രമിക്കുന്നത്‌. എന്നാൽ വില്ല്യംസണ്ണിന് പരിക്കേറ്റത്ത് ന്യൂസിലാന്റിന് വമ്പൻ തിരിച്ചടിയാണ്.

ന്യൂസിലാന്റിന് വേണ്ടി ഇന്ന് മൂന്നാം നമ്പറിൽ ടിം സെയ്ഫെർടാവും കളത്തിലിറങ്ങുക. പരിക്ക് ടി20 പരമ്പരയിൽ ന്യൂസിലാന്റിന് തിരിച്ചടിയാണ്. ബോൾട്ടും ഫെർഗൂസണും അടക്കമുള്ള പേസ് ബൗളർമാർ പരമ്പരയിൽ ഇറങ്ങിയിട്ടില്ല. ആദ്യ മൂന്നും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

Advertisement