ഇന്ത്യ എ ടീമിനെതിരെ ന്യൂസിലാൻഡ് കൂറ്റൻ ലീഡിലേക്ക്

- Advertisement -

ഇന്ത്യ എ ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റിൽ ന്യൂസിലാൻഡ് കൂറ്റൻ ലീഡിലേക്ക്. ഇന്ത്യയെ ആദ്യ ഇന്നിങ്സിൽ വെറും 216 റൺസിന് പുറത്താക്കിയ ന്യൂസിലാൻഡ് അവരുടെ ഒന്നാം ഇന്നിങ്സിൽ രണ്ടാം ദിവസം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ന്യൂസിലാൻഡിന് 169 റൺസിന്റെ ലീഡ് ഉണ്ട്.

സെഞ്ചുറി പ്രകടനവുമായി ഡെയ്ൻ ക്ലീവറും അർദ്ധ സെഞ്ചുറിയുമായി ചാപ്മാനുമാണ് നിലവിൽ ക്രീസിൽ ഉള്ളത്. ക്ലീവർ 111 റൺസും ചാപ്മാൻ 85 റൺസുമാണ് എടുത്തത്. ഇരുവരും ചേർന്ന് നിലവിൽ ആറാം വിക്കറ്റിൽ 209 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇവരെ കൂടാതെ 54 റൺസ് എടുത്ത യങ്ങും 47 റൺസ് എടുത്ത രവീന്ദ്രയും ന്യൂസിലാൻഡ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി സന്ദീപ് വാരിയർ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, ഇഷാൻ പോറൽ, ഷഹബാസ് നദീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement