മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ ചൊവ്വാഴ്‌ച എല്ലാ ക്രിക്കറ്റ് ഫോർമാാറ്റിൽ നിന്നും വിരമിക്കുന്നതായി അറിയിച്ചു. കഴിഞ്ഞ ദിവസം ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായി മാറിയതിനു പിന്നാലെയാണ് കമ്രാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കോച്ചിംഗ് ഒരു പ്രൊഫഷനായി ഏറ്റെടുത്തതിനാൽ കൂടുയാണ് താൻ വിരമിക്കുന്നത് എന്നും കമ്രാൻ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
കോച്ചിംഗിലേക്ക് വന്നതിനുശേഷം അല്ലെങ്കിൽ ദേശീയ സെലക്ടറായതിന് ശേഷം നിങ്ങൾക്ക് കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല എന്ന് വിരമിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
2017 വരെ പാകിസ്ഥാന് വേണ്ടി 268 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത കമ്രാൻ പാകിസ്ഥാൻ സൂപ്പർ ലീഗിൽ സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ടെർമയിരുന്നു പെഷവാർ സാൽമി എട്ടാം സീസണിലേക്ക് താരത്തെ ഉൾപ്പെടുത്തിയില്ല. പകരം വിക്കറ്റ് കീപ്പർ കോച്ചായാണ് താരത്തെ ക്ലബിൽ ഇത്തവണ എടുത്തത്.