കൗട്ടീനോയെ വേണ്ട, ഗ്രീലിഷോ മാഡിസണോ മതി എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

ബാഴ്സലോണയുടെ താരമായ കൗട്ടീനോയെ സ്വന്തമാക്കാൻ പല ഇംഗ്ലീഷ് ക്ലബുകളും ശ്രമിക്കുന്നുണ്ട് എങ്കിലും അതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇല്ല. ക്ലബിന് കൗട്ടീനോയെ സ്വന്തമാക്കാൻ താല്പര്യമില്ല. കൗട്ടീനോ ഒലെയുടെ ടാക്ടിക്സിന് അനുയോജിക്കില്ല എന്നാണ് ക്ലബ് കരുതുന്നത്. അത് മാത്രമല്ല വലിയ പേരുകൾക്ക് അല്ല ടീമിന് ആവശ്യമുള്ളവരെ സൈൻ ചെയ്യാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നത്.

അതുകൊണ്ട് തന്നെ ലെസ്റ്റർ സിറ്റിയുടെ മാഡിസണോ അല്ലായെങ്കിൽ ആസ്റ്റൺ വില്ലയുടെ ഗ്രീലിഷോ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ ചേരുക എന്നാണ് ക്ലബ് കരുതുന്നത്. അതുകൊണ്ട് തന്നെ കൗട്ടീനോയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് ഉണ്ടാകില്ല. എന്നാൽ ചെൽസി, ആഴ്സണൽ, ന്യൂകാസിൽ യുണൈറ്റഡ് എന്നിവർ കൗട്ടീനീയ്ക്ക് ആയുള്ള ശ്രമങ്ങൾ തുടരും. ഈ സീസണിൽ ബയേണിൽ ലോണിൽ കളിച്ച കൗട്ടീനോ ജർമ്മനിയിലും ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൗട്ടീനോയെ പണം കൊടുത്ത് വാങ്ങേണ്ടതില്ല എന്നും ബയേൺ തീരുമാനിച്ചിരുന്നു. ഇപ്പോൾ താരം പരിക്കേറ്റ് ചികിത്സയിലാണ്‌. അടുത്ത സീസണിൽ ലോണിൽ താരത്തെ സ്വന്തമാക്കാൻ ആണ് ഇംഗ്ലീഷ് ക്ലബുകൾ ശ്രമുക്കുന്നത്.

Previous article“പെപിന്റെ ബാഴ്സലോണ ഇല്ലായിരുന്നു എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 6 ചാമ്പ്യൻസ് ലീഗ് എങ്കിലും നേടിയേനെ”
Next articleപെട്ടെന്ന് ദേഷ്യം വരുന്ന സ്വാഭാവം നിയന്ത്രണത്തിലാക്കണം – റബാഡ