ജോഷ് ഹാസൽവുഡിന് പരിക്ക്, ആദ്യ ടെസ്റ്റിൽ കളിക്കില്ല

Sports Correspondent

Joshhazlewood

പരിക്ക് കാരണം ജോഷ് ഹാസൽവുഡ് ആദ്യ ടെസ്റ്റിൽ കളിക്കില്ല. താരം രണ്ടാം ടെസ്റ്റിലും കളിക്കുന്ന കാര്യം സംശയത്തിലാണെന്നാണ് ലഭിയ്ക്കുന്ന വിവരം. താരം ഓസ്ട്രേലിയയുടെ ക്യാമ്പിൽ പങ്കെടുത്തിട്ടില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

മിച്ചൽ സ്റ്റാര്‍ക്കിന്റെ സേവനവും ലഭ്യമല്ലാത്ത ഓസ്ട്രേലിയയ്ക്കായി സ്കോട്ട് ബോളണ്ട് ആദ്യ ഇലവനിൽ ഇടം പിടിയ്ക്കുമെന്നാണ് അറിയുന്നത്.