ക്രിക്കറ്റിലേക്ക് ജോഷ് ഹാസല്‍വുഡ് മടങ്ങിയെത്തുന്നു

നാളെ ജെഎല്‍ടി കപ്പില്‍ ന്യൂ സൗത്ത് വെയില്‍സിനായി മൈതാനത്ത് ഇറങ്ങുമ്പോള്‍ ക്രിക്കറ്റിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം പേസ് ബൗളര്‍ ജോഷ് ഹാസല്‍വുഡ് മടങ്ങിയെത്തും. വിക്ടോറിയയ്ക്കെതിരെയാണ് ന്യൂ സൗത്ത് വെയില്‍സിന്റെ ക്വാളിഫയിംഗ് ഫൈനല്‍ മത്സരം. 2018 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് താരം ഓസ്ട്രേലിയയ്ക്കായി അവസാനമായി കളിച്ചത്. അതിനു ശേഷം പുറത്തിനേറ്റ പരിക്കിനാല്‍ വിശ്രമത്തിലായിരുന്നു താരം.

തന്റെ കരിയറില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇത് ആദ്യമായാണ് ഇത്രയും വലിയ ഇടവേള പരിക്ക് മൂലം തനിക്ക് കളിക്കാനാകാത്തതെന്ന് ഹാസല്‍വുഡ് അറിയിച്ചു. നെറ്റ്സില്‍ കുറച്ച് കാലമായി പന്തെറിയുന്നുണ്ടെങ്കില്‍ യഥാര്‍ത്ഥ മത്സരത്തിനിറങ്ങുമ്പോള്‍ മാത്രമാണ് ഏത് സ്ഥിതിയിലാണ് ഒരു ബൗളറെന്ന നിലയില്‍ താനുള്ളതെന്ന് തനിക്കും വ്യക്തമാകുകയുള്ളുെവെന്ന് താരം തുറന്നു പറഞ്ഞു.

Previous articleറാണ ഗരാമിയുടെ സ്ക്രീമറും മറികടന്ന് പൂനെ സിറ്റി ഡെൽഹിയെ സമനിലയിൽ തളച്ചു
Next articleലൈംഗിക ചൂഷണ ആരോപണങ്ങൾ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ