ലൈംഗിക ചൂഷണ ആരോപണങ്ങൾ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

അമേരിക്കൻ വനിതയുടെ ലൈംഗിക ചൂഷണാരോപണത്തിൽ താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. ആരോപണങ്ങൾ നിഷേധിക്കുന്നു എന്നും ബലാൽസംഗം എന്നത് തന്റെ വിശ്വാസിക്കുന്ന എല്ലാ കാര്യങ്ങൾക്കും എതിരായ കുറ്റമാണെന്നും താൻ തന്റെ ഭാഗം നിയമത്തിലൂടെ തെളിയിക്കും എന്നും റൊണാൾഡോ പറഞ്ഞു.

34കാരിയായ അമേരിക്കൻ വനിതയാണ് റൊണാൾഡോയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. 2009ൽ റൊണാൾഡോ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നായിരുന്നു ആരോപണം. ഇത്രകാലവും തന്നെ നിശ്ബദയാക്കുകയായിരുന്നു എന്നായിരുന്നു അമേരിക്കൻ വനിത പറഞ്ഞത്. ലാസ് വേഗാസ് പോലീസ് 2009ലെ കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തന്നെ ബലിയാടാക്കി ഒരാളും മീഡിയയും ശ്രദ്ധ നേടേണ്ടതില്ല എന്നും ക്രിസ്റ്റ്യാനോ ട്വിറ്ററിൽ പറഞ്ഞു.

Previous articleക്രിക്കറ്റിലേക്ക് ജോഷ് ഹാസല്‍വുഡ് മടങ്ങിയെത്തുന്നു
Next articleസുരക്ഷാ ഭീഷണി, മികിതാര്യൻ കളിക്കാൻ അസർബൈജാനിലേക്ക് പോകില്ല