സുരേഷ് റെയ്‍നയുടെ ഫീല്‍ഡിംഗിന്റെ ആരാധകന്‍ – ജോണ്ടി റോഡ്സ്

ലോക ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് എന്ന് മേഖല പരിഗണിക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് ആദ്യം എത്തുന്ന പേര് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്സിന്റെ പേരാണ്. അതെ ജോണ്ടി റോഡ്സ് പറയുന്നത് താന്‍ സുരേഷ് റെയ്‍നയുടെ ഫീല്‍ഡിംഗിന്റെ ആരാധകനാണെന്നാണ്. റെയ്‍നയെ കാണുമ്പോള്‍ തനിക്ക് തന്നെെ തന്നെയാണ് ഓര്‍മ്മ വരുന്നതെന്നും ജോണ്ടി റോഡ്സ് വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് പഴയ കാലത്ത് നിന്ന് ഫീല്‍ഡിംഗില്‍ ഏറെ മെച്ചപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. അതിന് കാരണക്കാരായവരില്‍ മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, വിരാട് കോഹ്‍ലി, സുരേഷ് റെയ്‍ന, രവീന്ദ്ര ജഡേജ എന്നിവരും ഉള്‍പ്പെടുന്നു. റെയ്‍നയെ പോലെ താനും യുവാവായിരുന്നുവെങ്കില്‍ എന്നാണ് താന്‍ സുരേഷ് റെയ്‍നയുടെ ഫീല്‍ഡിംഗ് കാണുമ്പോള്‍ ആലോചിക്കാറെന്നും ജോണ്ടി റോഡ്സ് വ്യക്തമാക്കി.

തനിക്ക് ഡൈവ് ചെയ്യുന്ന ഫീല്‍ഡര്‍മാരെ കണ്ട് കൊണ്ടിരിക്കുന്നത് തന്നെ ആനന്ദകരമായ അനുഭവമാണ്. ഇന്ത്യയിലെ ഗ്രൗണ്ടുകള്‍ ഇത് പോലെയുള്ള ഡൈവിംഗിന് അത്ര അനുയോജ്യമല്ല, അപ്പോള്‍ അത്തരം പ്രകടനം പുറത്തെടുക്കുന്ന താരങ്ങള്‍ എത്രമാത്രം ആത്മാര്‍ത്ഥയുള്ള താരങ്ങളാണെന്ന് മനസ്സിലാക്കാമെന്നും റോഡ്സ് വ്യക്തമാക്കി.

Previous articleആൻഡ്രേ വിയാസ് ബോസ് മാഴ്സെയിൽ തുടരും!!
Next article“രാജ്യത്തിന് കളിക്കുന്നതിനേക്കാൾ വലുതല്ല ഐ.പി.എല്ലിൽ കളിക്കുന്നത്”