ആൻഡ്രേ വിയാസ് ബോസ് മാഴ്സെയിൽ തുടരും!!

- Advertisement -

ഫ്രഞ്ച് ക്ലബായ മാഴ്സെയുടെ ആരാധകർക്ക് ആശ്വസിക്കാം. അവരുടെ പരിശീലകനായ ആൻഡ്രേ വിയാസ് ബോസ് അവസാനം പരിശീലകനായി അടുത്ത സീസണിലും തുടരാം എന്ന് സമ്മതിച്ചു. ഈ സീസണിൽ പി എസ് ജിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് ലീഗിൽ മാഴ്സെയെ എത്തിക്കാൻ എ വി ബിക്ക് ആയിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യതയും മാഴ്സെ സ്വന്തമാക്കി.

2013/14 സീസണ് ശേഷം ആദ്യമായാണ് മാഴ്സെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്. മികച്ച പ്രകടനം നടത്തി എങ്കിലും ക്ലബ് മികച്ച ട്രാൻസ്ഫറുകൾ നടത്താൻ തയ്യാറാവാത്തത് എ വി ബിയെയും ക്ലബ് മാനേജ്മെന്റിനെയും തമ്മിൽ അകറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ക്ലബ് മാനേജ്മെന്റ് തന്നെയാണ് വിയാസ് ബോസ് ക്ലബിന്റെ പരിശീലകനായി അടുത്ത സീസണിലും ഉണ്ടാകും എന്ന് പറഞ്ഞത്. മുമ്പ് ചെൽസി, ടോട്ടൻഹാം, പോർട്ടോ എന്നീ ക്ലബുകളെയൊക്കെ എ വി ബി പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement