തന്നെ വിക്കറ്റ് കീപ്പിംഗില്‍ നിന്ന് മാറ്റിയതില്‍ നല്ല വിഷമമുണ്ടായിരുന്നു, തന്റെ സ്റ്റാറ്റ്സ് മികച്ചതായിരുന്നു

- Advertisement -

ആഷസിലെ മോശം ഫോമിന് ശേഷം തന്നെ ന്യൂസിലാണ്ട് പര്യടനത്തിലെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ വളരെ വിഷമമുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബൈര്‍സ്റ്റോ. വിക്കറ്റ് കീപ്പറായി ജോസ് ബട്‍ലറിന് ദൗത്യം ഇംഗ്ലണ്ട് ഏല്പിക്കുകയും ചെയ്തു. അതില്‍ തനിക്ക് വിഷമം ഉണ്ടായിരുന്നുവെന്നും തന്റെ കീപ്പിംഗ് സ്റ്റാറ്റ്സ് അപ്പോള്‍മികച്ചതായിരുന്നുവെന്നതായിരുന്നു ഇതിന് കാരണമെന്നും ജോണി ബൈര്‍സ്റ്റോ വ്യക്തമാക്കി.

എന്നാല്‍ പൊതുവേ കളിക്കാരെ അവരുടെ തൊട്ട് മുമ്പത്തെ പ്രകടനത്തിന്റെ പേരിലാണ് വിലയിരുത്തപ്പെടുന്നതെന്നും അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ സഹജമാണെന്നും ബൈര്‍സ്റ്റോ സൂചിപ്പിച്ചു. ഇംഗ്ലണ്ട് ടീമില്‍ തിരികെ സ്ഥാനം പിടിക്കുകയെന്നത് മാത്രമല്ല തനിക്ക് കീപ്പിംഗ് തിരിച്ച് ലഭിച്ചാല്‍ അ് ഏറെ സന്തോഷം നല്‍കുന്ന കാര്യം ആണെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി.

Advertisement