ജോണ്‍ റൈറ്റ് നമ്മളെ കണ്ടെത്തിയതോടെ ജീവിതം മാറി മറിഞ്ഞു – ക്രുണാല്‍ പാണ്ഡ്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ ഭാഗ്യം മാറ്റി മറിച്ചത് ജോണ്‍ റൈറ്റ് ആണെന്ന് വെളിപ്പെടുത്തിക്രുണാല്‍ പാണ്ഡ്യ. മുംബൈയില്‍ ബറോഡയ്ക്ക് വേണ്ടി സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിന്റെ ഭാഗമായി തങ്ങള്‍ കളിക്കുമ്പോള്‍ ജോണ്‍ റൈറ്റ് തങ്ങളെ ശ്രദ്ധിച്ച് പിന്നീട് മുംബൈ ഇന്ത്യന്‍സിലേക്ക് കണ്ടെത്തുകയായിരുന്നുവെന്ന് ക്രുണാല്‍ പാണ്ഡ്യ വ്യക്തമാക്കി.

താന്‍ ഒരു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ നില്‍ക്കുകയായിരുന്നുവെങ്കിലും താന്‍ ബറോഡയുടെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാനാണ് തീരുമാനിച്ചതെന്ന് ക്രുണാല്‍ വ്യക്തമാക്കി. ഹാര്‍ദ്ദിക് നേരത്തെ തന്നെ ടീമിലുണ്ടായിരുന്നു. സര്‍ക്കാര്‍ നിയമനത്തിന്റെ സ്പീഡ് പോസ്റ്റ് രണ്ട് ദിവസം മുന്നേ തനിക്ക് ലഭിച്ചിരുന്നു. പതിനയ്യായിരം രൂപയ്ക്ക് മേല്‍ ശമ്പളം അന്നുണ്ടായിരുന്നതിനാല്‍ തന്നെ മികച്ച അവസരമാണ് എന്നാണ് അച്ഛന്‍ ഉപദേശിച്ചത്. അതേ സമയം തന്നെ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള ബറോഡ ടീമിന്റെ ട്രയലും തനിക്കുണ്ടായിരുന്നു.

താന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രിക്കറ്റര്‍ ആവാന്‍ വേണ്ടിയാണ് ശ്രമിച്ചതെന്ന് തനിക്ക് വ്യക്തമായ ബോധമുണ്ടായിരുന്നു, അല്ലാതെ സര്‍ക്കാര്‍ ജോലിയ്ക്കായല്ല, അന്ന് ഞാന്‍ ആ ഓഫര്‍ ലെറ്റര്‍ കീറിക്കളഞ്ഞ് ട്രയല്‍സിന് പോകുകയും അന്ന് ട്രയല്‍സ് മികച്ച രീതിയില്‍ അവസാനിച്ചപ്പോള്‍ തനിക്ക് ബറോഡ ടീമില്‍ സെലക്ഷന്‍ കിട്ടുകയായിരുന്നുവെന്ന് ക്രുണാല്‍ വ്യക്തമാക്കി.

ട്രയല്‍സിന് ശേഷം മുംബൈയല്‍ മത്സരങ്ങള്‍ക്കായി ചെന്ന തങ്ങളെ ജോണ്‍ റൈറ്റ് കണ്ടെത്തുകയായിരുന്നു. ബൗളിംഗും ബാറ്റിംഗും ഒരു പോലെ മികവ് പുലര്‍ത്തുവാനാകുന്ന തങ്ങളുടെ പ്രതിഭ ജോണ്‍ റൈറ്റ് തിരിച്ചറിയുകയായിരുന്നുവെന്ന് ഹാര്‍ദ്ദിക് വ്യക്തമാക്കി. താന്‍ അന്ന് ആ ഓഫര്‍ ലെറ്റര്‍ കീറി കളഞ്ഞിരുന്നില്ലായിരുന്നുവെങ്കില്‍ തന്റെ ജീവിതം വേറെ രീതിയില്‍ അവസാനിച്ചേനെ എന്ന് ഹാര്‍ദ്ദിക് വ്യക്തമാക്കി.