സ്പാനിഷ് ക്ലബിൽ കളിക്കുന്ന ഇന്ത്യൻ താരത്തെ ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാൾ

ഈ ട്രാൻസ്ഫർ മാർക്കറ്റ് ഈസ്റ്റ് ബംഗാളിന്റേതായി മാറുകയാണ്. മറ്റൊരു വലിയ ട്രാൻസ്ഫറിനു കൂടെ അടുത്ത് എത്തിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. സ്പെയിനിൽ കളിക്കുന്ന ഇന്ത്യൻ യുവതാരം ഇഷാൻ പണ്ടിതയെ ആണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. 21കാരനുമായുള്ള ഈസ്റ്റ് ബംഗാളിന്റെ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.

ബെംഗളൂരു സ്വദേശിയായ ഇഷാൻ ഇപ്പോൾ സ്പാനിഷ് ക്ലബായ‌ ലോർകാ എഫ് സിക്കു വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്. പ്രൊഫഷണൽ ലീഗുകളുടെ ഒന്നും ഭാഗമല്ല ലോർക എഫ് സി. നേരത്തെ സ്പാനിഷ് ക്ലബായ യു ഡി അൽമേരയ്ക്ക് വേണ്ടിയും ഇഷാൻ കളിച്ചിട്ടുണ്ട്. ഏറെകാലമായി ഇഷാനെ കുറിച്ച് കേൾക്കുന്ന ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകർക്ക് താരത്തെ കളി നേരിട്ട് വിലയിരുത്താൻ ഉള്ള ഒരവസരം കൂടെയാകും ഈ നീക്കം.

Previous article17കാരൻ കാമവിംഗയെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്
Next articleജോണ്‍ റൈറ്റ് നമ്മളെ കണ്ടെത്തിയതോടെ ജീവിതം മാറി മറിഞ്ഞു – ക്രുണാല്‍ പാണ്ഡ്യ