ട്രാൻസ്ഫർ മാർക്കറ്റ് കീഴടക്കി ഈസ്റ്റ് ബംഗാൾ, ഒരു എ ടി കെ താരം കൂടെ വലയിൽ

ബൽവന്ത് സിംഗ്, ഒമിദ് സിംഗ്, ഗുർതേജ് സിംഗ് എന്നിവരെയൊക്കെ സ്വന്തമാക്കിയ ഈസ്റ്റ് ബംഗാൽ ഒരു താരത്തെ കൂടെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തി. എ ടി കെയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ സെഹ്നാജ് സിംഗിനെ ആണ് ഈസ്റ്റ് ബംഗാൾ ലക്ഷ്യമിടുന്നത്. ഈ ആഴ്ച തന്നെ താരവുമായുള്ള കരാർ ഒപ്പുവെച്ചേക്കും. രണ്ട് വർഷത്തേക്കുള്ള കരാരാൺ സെഹ്നാജിന് നൽകാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ സീസണിലാണ് മുംബൈ സിറ്റിയ നിന്ന് സെഹ്നാജ് എ ടി കെയിലേക്ക് എത്തിയത്. എന്നാൽ എ ടി കെയിൽ കഴിഞ്ഞ സീസണിൽ കാര്യമായി കളിക്കാൻ കഴിഞ്ഞില്ല. ആകെ എട്ടു മത്സരങ്ങളെ സെഹ്നാജ് കളിച്ചുള്ളൂ. മുമ്പ് 2016 സീസണിൽ ഐലീഗിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി ഷെഹ്നാജ് കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ഇതൊരു മടക്കമാകും.

Previous articleജോണ്‍ റൈറ്റ് നമ്മളെ കണ്ടെത്തിയതോടെ ജീവിതം മാറി മറിഞ്ഞു – ക്രുണാല്‍ പാണ്ഡ്യ
Next article“ലോക്ക് ഡൗൺ കാലത്ത് അധികം ഭക്ഷണം കഴിക്കാതിരിക്കാൻ പാടാണ്” – ഹസാർഡ്