പാക്കിസ്ഥാനെ കീഴടക്കി ഇംഗ്ലണ്ട് ഏക ടി20 കരസ്ഥമാക്കി, താരങ്ങളായി ജോഫ്ര ആര്‍ച്ചറും ഓയിന്‍ മോര്‍ഗനും

- Advertisement -

പാക്കിസ്ഥാനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. പരമ്പരയിലെ ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 173/6 എന്ന സ്കോറാണ് നേടിയത്. ബാബര്‍ അസം 42 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ ഹാരിസ് സൊഹൈല്‍ 36 പന്തില്‍ നിന്ന് 50 റണ്‍സ് നേടി. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ തന്റെ നാലോവറില്‍ 29 റണ്‍സിനു രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടോം കറനും ക്രിസ് ജോര്‍ദ്ദാനും ഓരോ വിക്കറ്റ് നേടി.

29 പന്തില്‍ 57 റണ്‍സ് നേടി പുറത്താകാതെ നിന്ന ഓയിന്‍ മോര്‍ഗന്‍ ആണ് ഇംഗ്ലണ്ടിന്റെ വിജയ ശില്പി. 20 റണ്‍സുമായി ജോ ഡെന്‍ലി നായകന് മികച്ച പിന്തുണ നല്‍കി. ജോ റൂട്ട്(47), ജെയിംസ് വിന്‍സ്(36) എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തു. ഷഹീന്‍ അഫ്രീദ്, ഇമാദ് വസീം, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് പാക്കിസ്ഥാന് വേണ്ടി നേടി.

Advertisement