റാങ്കിംഗില്‍ മികച്ച നേട്ടവുമായി ജോഫ്ര ആര്‍ച്ചര്‍, ഒന്നാം സ്ഥാനത്ത് പിടിമുറുക്കി പാറ്റ് കമ്മിന്‍സ്

- Advertisement -

തന്റെ അരങ്ങേറ്റ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ 83ാം സ്ഥാനത്ത് അരങ്ങേറ്റം കുറിച്ച ജോഫ്ര ആര്‍ച്ചര്‍ തന്റെ ആദ്യ ആഷസ് പരമ്പരയ്ക്ക് ശേഷം 37ാം റാങ്കില്‍. 46 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ സ്ഥാനങ്ങളില്‍ മാറ്റമില്ലാതെ തുടരുകയാണ്. പാറ്റ് കമ്മിന്‍സ് തന്റെ വലിയ ലീഡുമായി മുന്നില്‍ തന്നെ നില്‍ക്കുമ്പോള്‍ കാഗിസോ റബാഡയും ജസ്പ്രീത് ബുംറയുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുന്നത്.

908 പോയിന്റുള്ള പാറ്റ് കമ്മിന്‍സിന് പിന്നില്‍ 851 പോയിന്റുമായാണ് കാഗിസോ റബാഡ നില്‍ക്കുന്നതെങ്കില്‍ ജസ്പ്രീത് ബുംറ 835 പോയിന്റ് നേടി മൂന്നാം സ്ഥാനം കൈയ്യാളുന്നു. ജേസണ്‍ ഹോള്‍ഡര്‍(814), വെറോണ്‍ ഫിലാന്‍ഡര്‍(813) എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റു താരങ്ങള്‍.

Advertisement