രണ്ടാം കോവിഡ് പരിശോധനയ്ക്ക് വിധേയനായി ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍

- Advertisement -

ഇംഗ്ലണ്ട് ക്യാമ്പില്‍ ചേരുന്നതിന് മുമ്പ് രണ്ടാമത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനായി ജോഫ്ര ആര്‍ച്ചര്‍. തന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായി എന്ന വാര്‍ത്തയെത്തുടര്‍ന്നാണ് താരം വീണ്ടും തന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തുന്നത്. താരം നേരത്തെ ഒരു തവണ കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു.

ഇംഗ്ലണ്ട് ക്യാമ്പില്‍ ഇന്നലെ ചേരേണ്ടിയിരുന്ന താരം ഈ പ്രത്യേക സാഹചര്യം മൂലം തന്റെ രണ്ടാം പരിശോധനയ്ക്ക് തയ്യാറാകുകയായിരുന്നു. നേരത്തെ ജോഫ്രയും കുടുംബാംഗങ്ങളും കോവിഡ് നെഗറ്റീവാണ് ആണെന്ന് തെളിഞ്ഞിരുന്നുവെങ്കിലും വാരാന്ത്യത്തില്‍ കുടുംബത്തിലെ ഒരംഗത്തിന് ചില അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുകയായിരുന്നു. ജോഫ്ര രണ്ടാം ടെസ്റ്റ് നെഗറ്റീവ് ആകുകയാണെങ്കില്‍ വ്യാഴാഴ്ച ഇംഗ്ലണ്ട് സ്ക്വാഡിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

Advertisement