ജോഫ്രയുടെ ടെസ്റ്റ് നെഗറ്റീവ്, താരം ഇംഗ്ലണ്ട് സ്ക്വാഡിനൊപ്പം നാളെ ചേരും

- Advertisement -

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ രണ്ടാം കോവിഡ് പരിശോധനയും നെഗറ്റീവ്. ഇംഗ്ലണ്ട് താരത്തിന്റെ ആദ്യത്തെ പരിശോധന ഫലവും നെഗറ്റീവ് ആയിരുന്നുവെങ്കിലും താരത്തിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് അസ്വാസ്ഥ്യം രേഖപ്പെടുത്തിയതോടെയാണ് താരം വീണ്ടും പരിശോധനയ്ക്ക് വിധേയനായത്.

ഇംഗ്ലണ്ട് ടീമിനൊപ്പം ക്യാംപിലേക്ക് താരം നാളെ തന്നെ എത്തുമെന്നാണ് അറിയുന്നത്. ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളുടെ പരിശീലനം ഏജീസ് ബൗളില്‍ ആരംഭിച്ചിട്ടുണ്ട്.

Advertisement