ജോഫ്രയ്ക്ക് മുന്നില്‍ അടി പതറി വിന്‍ഡീസ്, മൂന്ന് വിക്കറ്റ് നഷ്ടം

തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 200 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് മോശം തുടക്കം. ജോഫ്ര ആര്‍ച്ചറുടെ പ്രഹരങ്ങള്‍ക്ക് മുന്നില്‍ പതറിയ വിന്‍ഡീസിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ജോഫ്ര രണ്ടും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടിയാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. ഇതിനിടെ ഓപ്പണര്‍ ജോണ്‍ കാംപെല്‍ പരിക്കേറ്റ് പുറത്തായതും വിന്‍ഡീസിന് തിരിച്ചടിയാണ്.

അഞ്ചാം ദിവസം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ വിന്‍ഡീസ് 35/3 എന്ന നിലയിലാണ്. ക്രെയിഗ് ബ്രാത്‍വൈറ്റ്(4), ഷായി ഹോപ്(9), ഷമാര്‍ ബ്രൂക്ക്സ്(0) എന്നിവരുടെ വിക്കറ്റ് ടീമിന് നഷ്ടമായപ്പോള്‍ റോസ്ടണ്‍ ചേസ്(12*) ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(1*) എന്നിവരാണ് ക്രീസിലുള്ളത്.

Previous articleസൗരാഷ്ട്രയോട് വിട, ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി പുതുച്ചേരിയില്‍
Next articleലാ ലീഗയിൽ ചരിത്രമെഴുതി ലയണൽ മെസ്സി