സൗരാഷ്ട്രയോട് വിട, ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി പുതുച്ചേരിയില്‍

സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിരുന്ന ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി മുതല്‍ പുതുച്ചേരിയ്ക്ക് വേണ്ടി കളിക്കുമെന്നുള്ള പ്രഖ്യാപനം വന്നു. കഴിഞ്ഞ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി 809 റണ്‍സാണ് താരം നേടിത്. സൗരാഷ്ട്രയുടെ രഞ്ജി കിരീട നേട്ടത്തില്‍ മുഖ്യ പങ്കുവഹിച്ചതും താരമായിരുന്നു. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും കളിച്ചിട്ടുള്ളയാളാണ് ജാക്സണ്‍.

76 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 5634 റണ്‍സാണ് ഷെല്‍ഡണ്‍ ജാക്സണ്‍ നേടിയിട്ടുള്ളത്. 19 ശതകങ്ങളും 27 അര്‍ദ്ധ ശതകങ്ങളും താരം നേടിയിട്ടുണ്ട്. പുതുച്ചേരിയ്ക്ക് വേണ്ടി തനിക്ക് മികവ് പുലര്‍ത്താനാകുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.

Previous articleഡി.ആർ.എസ് നിയമത്തിൽ മാറ്റാം വരുത്തണമെന്ന ആവശ്യവുമായി സച്ചിൻ ടെണ്ടുൽക്കർ
Next articleജോഫ്രയ്ക്ക് മുന്നില്‍ അടി പതറി വിന്‍ഡീസ്, മൂന്ന് വിക്കറ്റ് നഷ്ടം