താന്‍ ബുംറയുടെ കൃത്യതയുടെ ആരാധകന്‍ – ജോഫ്ര ആര്‍ച്ചര്‍

Jofrabumrah

താന്‍ ജസ്പ്രീത് ബുംറയുടെ കൃത്യതയുടെയും സ്ഥിരതയുടെയും ആരാധകനാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് ബുംറയുടെ ആരാധകനാണോ എന്ന ചോദ്യം ജോഫ്രയോട് ചോദിച്ചത്. എന്താണ് ബുംറയില്‍ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിനാണ് താരത്തിന്റെ കൃത്യതയെക്കുറിച്ച് ജോഫ്ര പരമാര്‍ശിച്ചത്.

ഐപിഎല്‍ കളിച്ച് ഏറെ പരിചയമുളള താരമായ ജോഫ്രയുടെ പ്രകടനം ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ ഏറ്റവും അപകടകാരിയാരെന്ന ചോദ്യത്തിന്, ഒന്നാം നമ്പര്‍ മുതല്‍ ആറാം നമ്പര്‍ വരെ ആരും അപകടകാരിയായി മാറിയേക്കാവുന്നതാണെന്ന് ജോഫ്ര വെളിപ്പെടുത്തി.

Previous articleഅവസാനം ബെംഗളൂരു എഫ് സിക്ക് വിജയം
Next articleറയൽ മാഡ്രിഡ് പ്രസിഡന്റ് പെരസിന് കൊറോണ പോസിറ്റീവ്