അവസാനം ബെംഗളൂരു എഫ് സിക്ക് വിജയം

20210202 211912
Credit: Twitter

അങ്ങനെ വിജയമില്ലാത്ത എട്ടു മത്സരങ്ങൾക്ക് ശേഷം ബെംഗളൂരു എഫ് സിക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി വിജയിച്ചത്. പരിശീലകൻ നൗഷാദ് മൂസയുടെ കീഴിലെ ബെംഗളൂരു എഫ് സിയുടെ ആദ്യ വിജയമാണിത്. ആദ്യ പകുതിയിലാണ് ബെംഗളൂരു എഫ് സി രണ്ട് ഗോളുകളും നേടിയത്. 12ആം മിനുട്ടിൽ ക്ലൈറ്റൺ സിൽവ ആണ് ബെംഗളൂരുവിന് ലീഡ് നൽകിയത്.

സുനിൽ ഛേത്രി നൽകിയ പാസ് ഒരു ഗംഭീര സ്ട്രൈക്കിലൂടെ സിൽവ വലയിൽ എത്തിക്കുക ആയിരുന്നു. സിൽവയുടെ ലീഗിലെ അഞ്ചാം ഗോളാണിത്. ആദ്യ പകുതിയുടെ അവസാനം ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ നന്നായി ഡിഫൻഡ് ചെയ്ത് ബെംഗളൂരു എഫ് സി ജയം ഉറപ്പിച്ചു. ഈ വിജയം ബെംഗളൂരു എഫ് സിയെ 18 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തിച്ചു. ഈസ്റ്റ്‌ ബംഗാൾ പത്താമത് തന്നെ നിൽക്കുന്നു.

Previous articleറഫറിക്ക് എതിരെ വംശീയ പരാമർശം ഈസ്റ്റ് ബംഗാൾ പരിശീലകന് അഞ്ചു മത്സരങ്ങളിൽ വിലക്ക്
Next articleതാന്‍ ബുംറയുടെ കൃത്യതയുടെ ആരാധകന്‍ – ജോഫ്ര ആര്‍ച്ചര്‍