റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസിന് കൊറോണ പോസിറ്റീവ്

20210202 230225
Credit: Twitter

റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലൊറെന്റിനോ പെരസ് കൊറോണ പോസിറ്റീവ് ആയി. ഇന്നലെ നടത്തിയ ടെസ്റ്റിൽ ആണ് കൊറോണ പോസിറ്റീവ് ആയത്. 73 വയസ്സുകാരനായ പെരസിന് കൊറോണ ലക്ഷണങ്ങൾ ഒന്നും ഇല്ല. എങ്കിലും അദ്ദേഹം ഐസൊലേഷനിൽ നിൽക്കും. റയൽ മാഡ്രിഡിന്റെ ലെവന്റയ്ക് എതിരായ മത്സരം കാണാൻ പെരസ് ഉണ്ടായിരുന്നു‌. അന്ന് നടത്തിയ ടെസ്റ്റിൽ അദ്ദേഹം നെഗറ്റീവ് ആയിരുന്നു.

Previous articleതാന്‍ ബുംറയുടെ കൃത്യതയുടെ ആരാധകന്‍ – ജോഫ്ര ആര്‍ച്ചര്‍
Next articleഅശോക് ഡിണ്ട വിരമിച്ചു