ആഷസിലെയും ലോകകപ്പിലേയും മികച്ച പ്രകടനത്തിന് പിന്നാലെ ജോഫ്ര ആർച്ചറിനും ഓപ്പണിങ് ബാറ്റ്സ്മാൻ റോറി ബൺസിനും ജോ ഡെൻലിക്കും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ 2019-20 സീസണിലേക്കുള്ള സെൻട്രൽ കരാർ. ലോകകപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ആർച്ചർ ആയിരുന്നു. 20 വിക്കറ്റാണ് ജോഫ്ര ആർച്ചർ നേടിയത്. ലോകകപ്പിലെ മികച്ച ഫോം ആഷസിലും തുടർന്ന ജോഫ്ര ആർച്ചർ 22 വിക്കറ്റും വീഴ്ത്തിയിരുന്നു.
ഈ കഴിഞ്ഞ ആഷസ് പരമ്പരയിൽ ബെൻ സ്റ്റോക്സിന് പിന്നിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു ബൺസ്. ബൺസിന് ടെസ്റ്റ് കരാറാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നൽകിയിരിക്കുന്നത്. 390 റൺസാണ് ബൺസ് ആഷസിൽ നേടിയത്. ആഷസിൽ 312 റൺസ് എടുത്ത ഡെൻലിക്ക് തന്റെ 33മത്തെ വയസ്സിലാണ് തന്റെ ആദ്യ ഏകദിന കോൺട്രാക്ട് കിട്ടിയത്.
അലക്സ് ഹെയ്ൽസ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി എന്നിവർക്ക് ഏകദിനത്തിയിൽ പുതിയ കരാർ ലഭിച്ചിട്ടില്ല. കൂടാതെ നിലവിൽ എല്ലാ ഫോർമാറ്റിലും കരാർ ഉണ്ടായിരുന്ന മോയിൻ അലി, റഷീദ് എന്നിവർക്ക് ഏകദിനത്തിൽ മാത്രമാണ് കരാർ നൽകിയിരിക്കുന്നത്.