നാബി കേറ്റ പരിക്ക് മാറി തിരിച്ചെത്തി

- Advertisement -

പ്രീമിയർ ലീഗിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുന്ന ലിവർപൂളിന് ആശ്വാസ വാർത്ത. ലിവർപൂളിന്റെ മധ്യനിര താരം നാബി കേറ്റ പരിക്ക് മാറി തിരിച്ചെത്തിയതായി പരിശീലകൻ ക്ലോപ്പ് അറിയിച്ചു. കേറ്റ ഇപ്പോൾ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചതായും, 100 ശതമാനം ഫിറ്റ്നെസ് വീണ്ടെടുത്തതായും ക്ലോപ്പ് അറിയിച്ചു. താരം ചെൽസിക്ക് എതിരെ ബെഞ്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

പരിക്കേറ്റ് പുറത്തായ ഒറിഗി, അലിസൺ എന്നിവരും പരിശീലനം ആരംഭിച്ചതായി ക്ലോപ്പ് പറഞ്ഞു. എന്നാൽ ഇരുതാരങ്ങളും തിരിച്ച് ടീമിൽ എത്താൻ ആയിട്ടില്ല. ചെൽസിക്ക് എതിരായ യുവേഫ സൂപ്പർ കപ്പ് മത്സരത്തിനിടയിൽ ആയിരുന്നു നാബി കെറ്റയ്ക്ക് പരിക്കേറ്റിരുന്നത്.

Advertisement