പഞ്ചലിന് സെഞ്ചുറി, സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര

- Advertisement -

ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എയും തമ്മിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇതോടെ ആദ്യ ടെസ്റ്റ് മത്സരം ജയിച്ച ഇന്ത്യൻ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യക്ക് വേണ്ടി പ്രിയങ്ക് പഞ്ചൽ സെഞ്ചുറി നേടിയതാണ് അവസാന ദിവസത്തെ ഹൈലൈറ്റ്സ്.

മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 471 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന്  ഒന്നാം ഇന്നിങ്സിൽ സൗത്ത് ആഫ്രിക്ക 400 റൺസിന് എല്ലാരും പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ നാലാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എടുത്ത് മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ പ്രിയങ്ക് പഞ്ചൽ 109 റൺസോടെ പുറത്തായപ്പോൾ കരുൺ നായർ 51 റൺസോടെ പുത്തവത്തെ നിന്നു.

Advertisement