ജോ ഡെന്‍ലിയ്ക്ക് പകരം ജോ റൂട്ട് തിരിച്ചെത്തും, തീരുമാനം അറിയിച്ചത് ജോ റൂട്ട് തന്നെ

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നാളെ ആരംഭിക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ ടീമിലേക്ക് തിരികെ എത്തുമെന്ന് അറിയിച്ച് താരം. ജോ ഡെന്‍ലിയ്ക്ക് പകരമാവും താന്‍ ടീമിലേക്ക് എത്തുന്നതെന്നും ജോ റൂട്ട് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ജോ ഡെന്‍ലിയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ താരത്തിനെ പുറത്താക്കണമെന്ന് മുറവിളി ഉയര്‍ന്നു.

ജോ റൂട്ട് നാലാം നമ്പറിലാവും ബാറ്റ് ചെയ്യുകയെന്നും സാക്ക് ക്രോളി മൂന്നാം നമ്പറില്‍ ഇംഗ്ലണ്ടിനായി ഇറങ്ങുമെന്നും റൂട്ട് അറിയിച്ചുവെങ്കിലും ബൗളിംഗ് നിരയില്‍ മാറ്റമുണ്ടാകുമോ എന്നത് താരം വ്യക്തമാക്കിയില്ല. സ്റ്റുവര്‍ട് ബ്രോഡ് തിരികെ ടീമിലേക്ക് എത്തുമോ അതോ പുറത്ത് തന്നെ ഇരിക്കേണ്ടി വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.