“റയലും ബാഴ്സയും ഉള്ള ലീഗിൽ മൂന്നാമത് ഫിനിഷ് ചെയ്യുന്നത് തന്നെ വലിയ നേട്ടം”

ലാലിഗയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതിൽ ഒരു വിഷമവും ഇല്ലാ എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി. ലാലിഗ എന്നാൽ രണ്ട് ടീമുകൾ മാത്രം കിരീടം നേടുന്ന സ്ഥലമാണ്. അവിടെ മൂന്നാം സ്ഥാനം മാത്രമേ അത്ലറ്റിക്കോ മാഡ്രിഡ് പോലുള്ള ടീമിന് ലക്ഷ്യം വെക്കാൻ പറ്റുകയുള്ളൂ. ബാഴ്സലോണയും റയൽ മാഡ്രിഡും അത്രയ്ക്ക് മികച്ച ടീമുകൾ ആണെന്നും സിമിയോണി പറഞ്ഞു.

ആ രണ്ട് ടീമുകളെ ഇടക്ക് വേണമെങ്കിൽ തോൽപ്പിക്കാൻ മറ്റു ടീമുകൾക്ക് സാധിക്കും. എന്നാൽ ലീഗ് പോലെ നീണ്ട് നിൽക്കുന്ന ഒരു ടൂർണമെന്റിൽ അവരെ മറികടക്കുക അസാധ്യമാണെന്ന് സിമിയോണി പറയുന്നു. സ്പെയിനിൽ രണ്ട് പേരെങ്കിലും കിരീടം നേടുന്നുണ്ട് എന്നത് ആശ്വാസമാണ്. മറ്റു ലീഗുകളിൽ ചാമ്പ്യന്മാർ മാറുന്നു പോലുമില്ല എന്ന് ഇറ്റലി, ജർമ്മനി, ഫ്രാൻസ് എന്നീ ലീഗുകളെ കാണിച്ച് സിമിയോണി പറയുന്നു.