ആർതുറും ഡിയോങ്ങും തിരികെയെത്തി, അവസാന പ്രതീക്ഷയുമായി ബാഴ്സലോണ നാളെ ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ ലാലിഗയിൽ നിർണായക പോരാട്ടത്തിൽ ഒസാസുനെയെ ആണ് ബാഴ്സലോണ നേരിടുന്നത്. ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം ഇല്ലാതിരുന്ന ആർതുറും അവസാന ആഴ്ചകളിൽ പുറത്തായിരുന്ന ഡിയോങ്ങും സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. സസ്പെൻഷൻ കഴിഞ്ഞ അൻസു ഫതിയും ടീമിൽ മടങ്ങി എത്തി.

ആർതുറിനെ ആവശ്യം വന്നാൽ കളിപ്പിക്കും എന്ന് സെറ്റിയൻ പറഞ്ഞു. ഡിയോങ്ങ് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകാൻ ആണ് സാധ്യത. നാളെ രാത്രി 12.30നാണ് മത്സരം നടക്കുന്നത്‌. നാളെ ബാഴ്സലോണ പരാജയപ്പെട്ടാലോ അല്ലായെങ്കിൽ റയൽ വിജയിച്ചാലോ കിരീടം റയൽ മാഡ്രിഡിന് സ്വന്തമാകും. ആകെ രണ്ട് പോയന്റ് മാത്രമേ റയലിന് കിരീടം നേടാൻ ആവശ്യമുള്ളൂ. റയൽ നാളെ രാത്രി വിയ്യാറയലിനെ നേരിടുന്നുണ്ട്.