കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ജോ റൂട്ട്

Joeroot

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തുവരുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റിൽ 62 റൺസ് എടുത്താണ് ജോ റൂട്ട് സച്ചിൻ ടെണ്ടുൽക്കറിനെയും സുനിൽ ഗവാസ്കറിനെയും മറികടന്നത്. ആഷസ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സും ബോക്സിങ് ഡേയിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റും ഈ വർഷം ജോ റൂട്ടിന് ബാക്കിയുണ്ട്.

2021ൽ ഇതുവരെ ജോ റൂട്ട് 1606 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ ജോ റൂട്ട് നാലാം സ്ഥാനത്താണ്. 2006ൽ ഒരു വർഷം 1788 റൺസ് എടുത്ത പാകിസ്ഥാൻ താരം മുഹമ്മദ് യൂസഫ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒരു വർഷം 1710 റൺസ് എടുത്ത വിവിയൻ റിച്ചാർഡ്സും 1656 റൺസ് എടുത്ത ദക്ഷിണാഫ്രിക്കൻ താരം ഗ്രെയിം സ്മിത്തുമാണ് പട്ടികയിൽ ജോ റൂട്ടിന് മുൻപിലുള്ള മറ്റ് താരങ്ങൾ.

Previous articleഇംഗ്ലണ്ട് 236 റൺസിന് എല്ലാവരും പുറത്ത്, ഓസ്‌ട്രേലിയക്ക് വമ്പൻ ലീഡ്
Next articleകെ.എൽ രാഹുൽ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാവും