റൂട്ടിന് ആദ്യ ടെസ്റ്റ് നഷ്ടമായേക്കും, പകരം ക്യാപ്റ്റനാകുവാന്‍ ബെന്‍ സ്റ്റോക്സ്

- Advertisement -

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ചിലപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് കളിച്ചേക്കില്ലെന്ന് സൂചന. റൂട്ട് കളിക്കാത്ത പക്ഷം ടീമിനെ നയിക്കുക ബെന്‍ സ്റ്റോക്സ് ആയിരിക്കും. ടീമിന്റെ ഉപനായകന്‍ കൂടിയാണ് ബെന്‍ സ്റ്റോക്സ്. ജൂലൈ മാസം ആദ്യം ജോ റൂട്ടും ഭാര്യയും തങ്ങളുടെ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നുണ്ട്.

സര്‍ക്കാര്‍ അനുമതി ലഭിയ്ക്കുകയാണെങ്കില്‍ ജൂലൈ എട്ടിനായിരിക്കും ഇംഗ്ലണ്ട് വിന്‍ഡീസ് ആദ്യ ടെസ്റ്റ് സൗത്താംപ്ടണില്‍ ആരംഭിക്കുക. തന്റെ ഭാര്യയോടൊപ്പം ആവും താനെന്ന് റൂട്ട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇംഗ്ലണ്ട് നായകന്‍ ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ല എന്നാണ് കരുതപ്പെടുന്നത്.

Advertisement