ജോ ബേണ്‍സ് ടീമിന്റെ പ്രധാന അംഗം, താരം റണ്‍സ് കണ്ടെത്തിയതില്‍ സന്തോഷം

Joeburns

ജോ ബേണ്‍സ് ഓസ്ട്രേലിയന്‍ ടീമിന്റെ വളരെ പ്രധാനപ്പെട്ട അംഗമാണെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ടിം പെയിന്‍. റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകായിരുന്നു താരം രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സ് നേടി പുറത്താകാതെ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകായയിരുന്നു.

ഈ ഇന്നിംഗ്സ് താരത്തിന്റെ ആത്മവിശ്വാസത്തിനും ഗുണം ചെയ്യുമെന്നും അത് ടീമിനും വലിയ പിന്തുണയായി മാറുമെന്ന് ടിം പെയിന്‍ പറഞ്ഞു. ഷെഫീല്‍ഡ് ഷീല്‍ഡിലും ഇന്ത്യയ്ക്കെതിരെ സന്നാഹ മത്സരത്തിലും അഡിലെയ്ഡ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിലും താരം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു.

Previous articleകാശ്മീരിന് സന്തോഷം നൽകി ഐ എഫ് എ ഷീൽഡ് കിരീടവുമായി റിയൽ കാശ്മീർ
Next articleസുവാരസ് ഫോമിലേക്ക് മടങ്ങി എത്തി, ഇരട്ട ഗോളുകളുമായി അത്ലറ്റിക്കോയുടെ ഹീറോ