19 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് കളഞ്ഞു, ജയം കൈവിട്ട് കേരളം

വിജയ് ഹസാരെ ട്രോഫിയിൽ 19 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ട്ടപെടുത്തിയ കേരളത്തിന് തോൽവി. ജാർഖണ്ഡ് ആണ് കേരളത്തിനെ 5 റൺസിന് തോൽപ്പിച്ചത്. മുൻ നിര ബാറ്റ്സ്മാൻ നൽകിയ തുടക്കാൻ മുതലാക്കാനാവാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. അവസാന 33 പന്തിൽ 6 വിക്കറ്റ് ശേഷിക്കെ 25 മാത്രം ജയിക്കാൻ മതിയാവുന്ന ഘട്ടത്തിലാണ് ഓൾ ഔട്ട് ആയി കേരളം തോൽവി ചോദിച്ചു വാങ്ങിയത്.

മഴ മൂലം 36 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ കേരളം ജാർഖണ്ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടർന്ന് 37 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് ജാർഖണ്ഡ് നേടിയത്. ജാർഖണ്ഡിന് വേണ്ടി കുമാർ ഡിയോബ്രത് 54 റൺസും സൗരഭ് തിവാരി 49 റൺസും ഇഷാൻ 47 റൺസുമെടുത്തു. തുടർന്ന് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് മുൻ നിര ബാറ്റസ്മാൻമാർ മികച്ച തുടക്കമാണ് നൽകിയത്. 56 റൺസോടെ വിഷ്ണു വിനോദും 60 റൺസ് എടുത്ത സച്ചിൻ ബേബിയും 48 റൺസ് എടുത്ത സഞ്ജു സാംസണും കേരളത്തിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ 4 വിക്കറ്റിന് 234 എന്ന നിലയിൽ നിന്ന് കേരളം 253 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

Previous articleജംഷദ്പൂരിന്റെ യുവതാരങ്ങൾ മാഡ്രിഡിൽ
Next articleബൊദൗസ കപ്പിൽ ഗോകുലം കേരള എഫ് സി ഫൈനലിൽ