ബൊദൗസ കപ്പിൽ ഗോകുലം കേരള എഫ് സി ഫൈനലിൽ

ഗോകുലം കേരള എഫ് സിയുടെ റിസേർവ്സ് ടീം ബൊദൗസ കപ്പിൽ ഫൈനലിൽ എത്തി. ഇന്ന് നടന്ന സെമി ഫൈനലിൽ സഗോൽബന്ദ് യുണൈറ്റഡിനെ തോല്പ്പിച്ചാണ് ഗോകുലം കേരള എഫ് സി ഫൈനലിലേക്ക് എത്തിയത്. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോകുലത്തിന്റെ യുവനിര വിജയിച്ചത്. കളിയുടെ തുടക്കത്തിൽ സഗോൽബന്ദ് ഒരു ഗോളിന് മുന്നിൽ എത്തിയിരുന്നു എന്നാൽ ശക്തമായി തിരിച്ചടിച്ച് വിജയം സ്വന്തമാക്കാൻ ഗോകുലത്തിനായി.

18ആം മിനുട്ടിൽ ലാൽറിൻസുവാല ലാൽബിയാക്നിയ ആണ് ഗോകുലത്തിന് സമനില നൽകിയത്. ബെംഗളൂരു എഫ് സിയിൽ നിന്ന് ഈ സീസണിൽ ഗോകുലത്തിൽ എത്തിയ താരമാണ് ലാൽറിൻസുവാല. കളിയുടെ 62ആം മിനുട്ടിൽ ആന്റണി ബ്യൂട്ടിൻ വിജയ ഗോളും നേടി. മുൻ ചെന്നൈ താരമാണ് ആന്റണി. ഇനി ഒക്ടോബർ 4ന് നടക്കുന്ന ഫൈനലിൽ ഗോകുലം കേരള എഫ് സി മിനേർവ പഞ്ചാബിനെ നേരിടും.

Previous article19 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് കളഞ്ഞു, ജയം കൈവിട്ട് കേരളം
Next articleവിറ്റൊർ മാറ്റോസ് ലിവർപൂളിനൊപ്പം