അരങ്ങേറ്റക്കാരന്‍ ജെറമി സൊളാന്‍സോ നിരീക്ഷണത്തിൽ തുടരും

Sports Correspondent

ഇന്നലെ ശ്രീലങ്കയ്ക്കെതിരെയുള്ള ഗോള്‍ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ ജെറിമി സൊളാന്‍സോയുടെ സ്കാനുകളിൽ സ്ട്രക്ച്ചറൽ ഡാമേജുകള്‍ ഒന്നും കണ്ടെത്തിയില്ല എന്നറിയിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. എന്നാൽ താരത്തെ നിരീക്ഷണത്തിൽ തന്നെ തുടരുവാനാണ് മെഡിക്കൽ ടീം തീരുമാനിച്ചിരിക്കുന്നതെന്നും ബോര്‍ഡ് അറിയിച്ചു.

ദിമുത് കരുണാരത്നേയുടെ ബാറ്റിൽ നിന്നുതിര്‍ന്ന ഷോട്ട് തലയിൽ കൊണ്ടതിനെത്തുടര്‍ന്ന് താരത്തെ ഫീൽഡിൽ നിന്ന് ആശുപത്രിയിലേക്ക് ഉടനെ കൊണ്ടു പോകുകയായിരുന്നു.

മത്സരത്തിലെ 24ാം ഓവറിൽ ഷോര്‍ട്ട് ലെഗിൽ ഫീൽഡ് ചെയ്യുമ്പോളാണ് ഈ സംഭവം നടക്കുന്നത്. റോസ്ടൺ ചേസ് എറിഞ്ഞ ഷോര്‍ട്ട് ഡെലിവറി ശ്രീലങ്കന്‍ നായകന്‍ പുള്‍ ചെയ്തത് ചെന്ന് പതിച്ചത് സൊളാന്‍സോയുടെ തലയിലായിരുന്നു.

ഹെല്‍മറ്റ് തലയിലുണ്ടായിരുന്നുവെങ്കിലും ഗ്രിലില്‍ കൊണ്ട് പന്തിന്റെ ആഘാതത്തിൽ ഹെല്‍മറ്റിന്റെ ഒരു ഭാഗം അടര്‍ന്ന് പോരുകയും ചെയ്തു.