‘റിഹ്ല’ ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന പന്തിന് പേരായി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

2022 ലെ ഫിഫ ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന അഡിഡാസ് ബോളിന് ഔദ്യോഗിക പേരായി. ‘റിഹ്ല’ എന്ന അറബി പേരിൽ ആയിരിക്കും പന്ത് അറിയപ്പെടുക. യാത്ര അല്ലെങ്കിൽ യാത്രാവിവരണം എന്ന അർത്ഥം ആണ് ‘റിഹ്ല’ എന്ന അറബി പദത്തിന് ഉള്ളത്.

പ്രസിദ്ധ സഞ്ചാരി ആഫ്രിക്കൻ ഇബ്നു ബത്തൂത്ത അദ്ദേഹത്തിന്റെ പുസ്‌തകത്തിന് നൽകിയ പേര് കൂടിയാണ് റിഹ്ല. ‘യാത്രകളുടെ അത്ഭുതങ്ങൾ ഇഷ്ടപ്പെടുന്ന നഗരങ്ങളുടെ അത്ഭുതങ്ങൾ ഉൾക്കൊള്ളുന്നവർക്ക് ഉള്ള സമ്മാനം’ എന്നാണു റിഹ്ലയുടെ പൂർണ അർത്ഥം. 1970 മുതൽ ഫിഫ ലോകകപ്പിന് പന്ത് നൽകുന്ന അഡിഡാസിന്റെ പുതിയ പന്തും വലിയ വിജയം ആവും എന്നാണ് പ്രതീക്ഷ.