ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ശ്രമം

2023ൽ നടക്കുന്ന ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ശ്രമം.  ഇന്ത്യയെ കൂടാതെ ബെൽജിയവും മലേഷ്യയുമാണ് ഇന്ത്യയെ കൂടാതെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ശ്രമം നടത്തുന്ന മാറ്റ് രാജ്യങ്ങൾ. ഇന്ത്യ ഇതുവരെ മൂന്ന് തവണ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

നവംബർ 6 നടക്കുന്ന മീറ്റിംഗിൽ ഹോക്കി ഫെഡറേഷൻ എല്ലാ രാജ്യങ്ങളുടെയും ബിഡുകൾ പരിശോധിക്കുകയും നവംബർ 8ന് എക്സിക്യൂട്ടീവ് ബോർഡ് വേദി പ്രഖ്യാപിക്കുകയും ചെയ്യും. 2023 ജനുവരി 13 മുതൽ 29 വരെയാവും ഹോക്കി ലോകകപ്പ് നടക്കുക.

വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അഞ്ച് രാജ്യങ്ങൾ മുൻപോട്ട് വന്നിട്ടുണ്ട്. ജർമനി, സ്പെയിൻ, നെതർലൻഡ്‌സ്‌, മലേഷ്യ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വനിതാ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ മുൻപോട്ട് വന്നത്.