ജീത്ത് റാവലിനെ ഒഴിവാക്കും, ടോം ബ്ലണ്ടലിന് ഓപ്പണിംഗ് ദൗത്യം

ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ മെല്‍ബേണില്‍ കളിക്കുന്ന ന്യൂസിലാണ്ടിന് വേണ്ടി ടോം ബ്ലണ്ടല്‍ ഓപ്പണ്‍ ചെയ്യും. ജീത്ത് റാവലിന്റെ മോശം ഫോം താരത്തിനെ ടീമില്‍ നിന്ന് പുറത്താക്കുവാനുള്ള കാരണം ആയിട്ടുണ്ട്. വിക്ടോറിയ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ന്യൂസിലാണ്ട് ബ്ലണ്ടലിനെ പരീക്ഷിച്ചിരുന്നു. തനിക്ക് ലഭിച്ച അവസരം മുതലാക്കി താരം 70 പന്തില്‍ നിന്ന് 59 റണ്‍സ് നേടി ഇന്നിംഗ്സില്‍ നിന്ന് റിട്ടയര്‍ ചെയ്യുകയായിരുന്നു.

തനിക്ക് ലഭിയ്ക്കുന്ന അവസരത്തെ താന്‍ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്ന് 2017ല്‍ വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം അഭിപ്രായപ്പെട്ടു. അന്ന് വെല്ലിംഗ്ടണില്‍ അപരാജിതമായ ശതകം താരം നേടിയിരുന്നു.

Previous articleലുകാകു തിളക്കം, ഇന്റർ മിലാൻ വീണ്ടും ലീഗിൽ ഒന്നാമത്
Next articleഐപിഎല്‍ കരാര്‍ നേടാനാകാത്തതില്‍ നിരാശയില്ല – മുഷ്ഫിക്കുര്‍ റഹിം