ലുകാകു തിളക്കം, ഇന്റർ മിലാൻ വീണ്ടും ലീഗിൽ ഒന്നാമത്

സീരി എയിൽ ഇന്റർ മിലാൻ വീണ്ടും ഒന്നാമത് എത്തി. ഇന്നലെ ഇന്റർ മിലാൻ ജെനോവയെ ആണ് തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു കോണ്ടെയുടെ ടീമിന്റെ വിജയം. ബെൽജിയൻ സ്ട്രൈക്കർ ലുകാകുവിന്റെ ഗംഭീര പ്രകടനമാണ് ഇത്ര വലിയ വിജയം നൽകിയത്‌.

രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ലുകാകു ഇന്നലെ നേടിയത്. 31ആം മിനുട്ടിലും 71ആം മിനുട്ടിലുമായിരുന്നു ലുകാകുവിന്റെ ഗോളുകൾ. എസ്പോസിറ്റോ, ഗാഗ്ലിയർദിനി എന്നിവരും ലുകാകുവിനായി ഗോളുകൾ നേടി. ഗാഗ്ലിയർദിനിയുടെ ഗോൾ ഒരുക്കിയത് ലുകാകുവായിരുന്നു. ഈ വിജയത്തോടെ ഇന്റർ മിലാൻ 42 പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 42 പോയിന്റ് തന്നെയാണ് യുവന്റസിനും ഉള്ളത് എങ്കിലും മെച്ചപ്പെട്ട ഗോൾവ്യത്യാസം ഇന്ററിനെ മുന്നിൽ നിർത്തുകയാണ്.

Previous articleവാണിയമ്പലത്ത് വിജയവുമായി റോയൽ ട്രാവൽസ് കോഴിക്കോട്
Next articleജീത്ത് റാവലിനെ ഒഴിവാക്കും, ടോം ബ്ലണ്ടലിന് ഓപ്പണിംഗ് ദൗത്യം