ഉമിനീരല്ലേല്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗം ബൗളര്‍മാര്‍ക്കായി അനുവദിച്ച് നല്‍കേണ്ടതുണ്ട് – ജസ്പ്രീത് ബുംറ

- Advertisement -

കൊറോണ ഭീതി കാരണം ബൗളര്‍മാര്‍ പന്ത് ഷൈന്‍ ചെയ്യിക്കുവാന്‍ ഉമിനീര്‍ ഉപയോഗിക്കരുതെന്ന ഐസിസിയുടെ നിയമത്തിന്മേല്‍ തന്റെ അഭിപ്രായവുമായി ജസ്പ്രീത് ബുംറ. പകരം ബൗളര്‍മാര്‍ക്ക് എന്ത് സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നതില്‍ ഐസിസി വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ താരം വ്യക്തമാക്കി.

ഹൈ-ഫൈയും മറ്റു ആഘോഷങ്ങളും വിലക്കിയ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെക്കുറിച്ച് തന്നെ അത് അലട്ടുകയില്ലെന്ന് ബുംറ വ്യക്തമാക്കി. താന്‍ പൊതുവേ അധികം ആഘോഷങ്ങള്‍ക്ക് മുതിരുന്ന വ്യക്തിയോ കെട്ടിപ്പിടിക്കുന്ന വ്യക്തിയോ അല്ല എന്നാണ് ബുംറ അഭിപ്രായപ്പെട്ടത്.

തനിക്ക് താല്പര്യമുള്ള വിഷയം ഉമിനീരിന്റെ ഉപയോഗമാണെന്നും അതിനാല്‍ തന്നെ അതിന് പകരം സംവിധാനം എന്താണെന്നാണ് താന്‍ ഉറ്റുനോക്കുന്നതെന്നും ബുംറ വ്യക്തമാക്കി. ഗ്രൗണ്ടുകള്‍ ചെറുതായി വരുമ്പോളും വിക്കറ്റുകള്‍ അനുദിനം ഫ്ലാറ്റായി വരുന്ന ഈ കാലഘട്ടത്തില്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായി എന്തെങ്കിലും കാര്യമുണ്ടോ എന്നത് പരിഗണിക്കപ്പെടേണ്ടത് തന്നെയാണെന്നും ബുംറ വ്യക്തമാക്കി.

Advertisement