ജസ്പ്രീത് ബുംറ ടി20യിൽ ഏറ്റവും കൂടുതൽ മെയ്ഡൻ എറിഞ്ഞ താരം

- Advertisement -

ടി20 ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മെയ്ഡൻ എറിഞ്ഞ താരമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഇന്ന് ന്യൂസിലാൻഡിനെതിരെ രണ്ടാം ഓവർ എറിയാൻ എത്തിയ ബുംറ മെയ്ഡൻ എറിഞ്ഞിരുന്നു. മാത്രവുമല്ല ആ ഓവറിൽ ഗുപ്റ്റിലിന്റെ വിക്കറ്റും ബുംറ വീഴ്ത്തിയിരുന്നു. ഇത് ടി20 ക്രിക്കറ്റിൽ ബുംറയുടെ 7മത്തെ മെയ്ഡൻ ഓവറായിരുന്നു. മത്സരത്തിൽ 4 ഓവറുകൾ എറിഞ്ഞ ബുംറ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റും വീഴ്ത്തിയിരുന്നു.

49 ഇന്നിങ്‌സുകളിൽ നിന്ന് ബുംറ 7 മെയ്ഡൻ ഓവറുകൾ എറിഞ്ഞത്. 58 ഇന്നിങ്‌സുകളിൽ നിന്ന് 6 മെയ്ഡൻ എറിഞ്ഞ ശ്രീലങ്കൻ താരം നുവാൻ കുലശേഖരയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 27 ഇന്നിങ്‌സുകളിൽ നിന്ന് 5 മെയ്ഡനുകൾ എറിഞ്ഞ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് മൂന്നാം സ്ഥാനത്താണ്. ട്രെന്റ് ജോൺസ്റ്റനും അജന്ത മെൻഡിസും 5 മെയ്ഡനുകൾ വീതം ഇന്റർനാഷണൽ ടി20യിൽ എറിഞ്ഞിട്ടുണ്ട്.

Advertisement