സൂപ്പർ മാൻ സഞ്ജു!!‍!, പറന്നുയർന്ന് സൂപ്പർ സേവ്

- Advertisement -

ന്യൂസിലാന്റിനെതിരായ അഞ്ചാം ടി20യിൽ ബാറ്റിംഗിൽ സഞ്ജു സാംസൺ നിറം മങ്ങിയെങ്കിലും ഫീൽഡിംഗിലെ വെടിക്കെട്ട് പ്രകടനം കൊണ്ട് ആരാധകരെ കയ്യിലെടുത്തു. ശർദുൽ ഠാക്കൂർ എറി‌ഞ്ഞ എട്ടാം ഓവറിലാണ് സഞ്ജുവിന്റെ സൂപ്പർ പ്രകടനം.

ഷോട്ടെടുത്ത റോസ് ടൈലറും ക്രിക്കറ്റ് ആരാധകരും സിക്സെന്ന് ഉറപ്പിച്ച ഷോട്ട് വായുവിൽ ഉയർന്ന് ചാടി ബൗണ്ടറിയിൽ നിന്ന് സഞ്ജു പന്ത് പിടിച്ച് ബൗണ്ടറി കടക്കാതെ അകത്തേക്ക് തള്ളിയിട്ടു. സഞ്ജു സാംസൺ സൂപ്പർമാനായി മാറിയപ്പോൾ ഇന്ത്യക്കെതിരെ ന്യൂസിലാന്റിന് എടുക്കാൻ സാധിച്ചത് വെറും രണ്ട് റൺസ് മാത്രം. ടോം ബ്രൂസിനെയും റൺ ഔട്ടിൽ പുറത്താക്കിയത് സഞ്ജു സാംസൺ തന്നെയാണ്.

Advertisement