പ്ലയർ ഓഫ് ദി സീരീസ് ആയി കെ എൽ രാഹുൽ

- Advertisement -

ന്യൂസിലാൻഡിനെതിരായ ട്വി20 പരമ്പര 5-0ന് ഇന്ത്യ വിജയിച്ചപ്പോൾ മാൻ ഓഫ് ദി സീരീസ് പുരസ്കാരം കിട്ടിയത് ഇന്ത്യയുടെ ഓപണറായ കെ എൽ രാഹുലിന്. സീരീസിൽ ഉടനീളം നടത്തിയ പകരം വെക്കാനില്ലാത്ത പ്രകടനമാണ് രാഹുലിനെ മാൻ ഓഫ് ദി സീരീസ് ആക്കിയത്‌. ഇന്ന് നടന്ന അഞ്ചാം ട്വി20 മത്സരത്തിൽ നേടിയ 45 റൺസോടെ രാജ്യത്തിനെതിരായ ട്വി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ഇന്ത്യൻ താരമായി കെ എൽ രാഹുൽ മാറിയിരുന്നു.

രാഹുലിൽ ഈ ടൂർണമെന്റിലാൽദ് 224 റൺസ് ആണ് നേടിയത്. 2016ൽ ഓസ്ട്രേലിയക്ക് എതിരെ കോഹ്ലി നേടി 199 റൺസിന്റെ റെക്കോർഡ് ആണ് രാഹുൽ മറികടന്നത്. റെക്കോർഡാണ് ഇതോടെ പഴങ്കഥ ആയത്. 56, 57, 27, 39, 45 എന്നിങ്ങനെ ആയിരുന്നു രാഹുലിന്റെ ഈ പരമ്പരയിലെ സ്കോറുകൾ. ഒപ്പം രണ്ട് സൂപ്പർ ഓവറുകളിലും വിജയം നേടുന്നതിൽ പ്രധാന പങ്കും രാഹുൽ വഹിച്ചിരുന്നു.

Advertisement