ഓസ്‌ട്രേലിയൻ എ ടീമിനെതിരായ പരിശീലന മത്സരത്തിൽ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. താരത്തിന്റെ ആദ്യ ഫാസ്റ്റ് ക്ലാസ് അർദ്ധ സെഞ്ച്വറിയായിരുന്നു ഇത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16 റൺസ് ആയിരുന്നു ബുംറയുടെ ഇതുവരെയുള്ള ടോപ് സ്കോർ. അർദ്ധ സെഞ്ച്വറി നേടി ഡ്രസിങ് റൂമിൽ എത്തിയ ബുംറക്ക് ഇന്ത്യൻ ടീം ഗാർഡ് ഓഫ് ഹോണർ നൽകുകയും ചെയ്തു. പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര കുറഞ്ഞ സ്കോറിന് പുറത്തായപ്പോൾ പത്താമനായി ഇറങ്ങിയ ബുംറ തന്റെ ആദ്യ അർദ്ധ സെഞ്ച്വറി നേടി ഇന്ത്യക്ക് മാന്യമായ റൺസ് നേടി കൊടുക്കുകയായിരുന്നു.
വെറും 57 പന്തിലാണ് പുറത്താവാതെ ബുംറ 55 റൺസ് നേടിയത്. ഇതിൽ 2 സിക്സുകളും 6 ബൗണ്ടറികളും നേടിയിരുന്നു. മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നപ്പോൾ അവസാന വിക്കറ്റിൽ സിറാജുമായി ചേർന്ന് ബുംറ ഇന്ത്യൻ സ്കോർ 194 റൺസ് എത്തിക്കുകയായിരുന്നു. ഇരുവരും ചേർന്ന് അവസാന വിക്കറ്റിൽ 71 റൺസാണ് കൂട്ടിച്ചേർത്തിയത്.