മികുവിന് പകരക്കാരൻ എത്തി, സ്പാനിഷ് സ്ട്രൈക്കർ ബെംഗളൂരു എഫ് സിയിൽ

- Advertisement -

ക്ലബ് വിട്ട വിദേശ സ്ട്രൈക്കർ മികുവിന് പകരക്കാരനെ ബെംഗളൂരു എഫ് സി ടീമിൽ എത്തിച്ചു. സ്പാനിഷ് സ്ട്രൈക്കറായ മാനുവൽ ഒനുവു ആണ് ബെംഗളൂരു എഫ് സിയുമായി കരർ ഒപ്പുവെച്ചത്. ഒരു വർഷത്തെ കരാറിലാണ് ബെംഗളൂരു എഫ് സിയും ഒനുവും തമ്മിൽ ഒപ്പുവെച്ചത്. 31കാരനായ താരം മുമ്പ് ഒസാസുനയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

സ്പെയിനിൽ ഒരുപാട് കാലമായി കളിക്കുന്നു എന്നും വ്യത്യസ്തമായ ഒരു പ്രൊജക്ടിന്റെ ഭാഗമാകണം എന്നതു കൊണ്ടാണ് ബെംഗളൂരു എഫ് സിയിൽ എത്തുന്നത് എന്നും കരാർ ഒപ്പിവെച്ച ശേഷം മാനുവൽ പറഞ്ഞു. മാനുവൽ മികച്ച കളിക്കാരൻ ആണെങ്കിലും മികുവിന്റെ പകരക്കാരൻ ആണെന്ന് പറയാൻ ആവില്ല എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ കാർലസ് പറഞ്ഞു. രണ്ട് പേർക്കും രണ്ട് ശൈലി ആണെന്നാണ് ബെംഗളൂരു പരിശീലകൻ പറഞ്ഞത്.

ബെംഗളൂരു സ്ക്വാഡിലെ നാലമാത്തെ സ്പാനിഷ് താരമാണ് മാനുവൽ. ജുവാനൻ, ദിമാസ്, സെറാം എന്നിവരും സ്പെയിനിൽ നിന്നായി ബെംഗളൂരുവിലുണ്ട്.

Advertisement