മുന്‍ ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ജെയിംസ് ട്രെഡ്‍വെല്‍ വിരമിച്ചു

- Advertisement -

ഇംഗ്ലണ്ട് മുന്‍ താരം കെന്റിന്റെ ദീര്‍ഘകാല താരവുമായ ജെയിംസ് ട്രെഡ്‍വെല്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ തീരുമാനം അറിയിച്ചു. കെന്റിനു വേണ്ടി 2000ല്‍ അരങ്ങേറ്റം കുറിച്ച താരം ഇംഗ്ലണ്ടിനായി രണ്ട് ടെസ്റ്റുകളിലും 45 ഏകദിനങ്ങളിലും 17 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

2014ല്‍ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു വേണ്ടി അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ട്രെഡ്‍വെല്ലിന്റെ എതിരാളി ഇന്ത്യയായിരുന്നു. കെന്റിനു വേണ്ടി 613 സീനിയര്‍ മത്സരങ്ങളില്‍ നിന്ന് താരം 830 വിക്കറ്റുകള്‍ നേടിയിരുന്നു. തോളിന്റെ പരിക്കിനു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതിനെത്തുടര്‍ന്ന് ഈ സീസണില്‍ താരത്തിനു കളിക്കാനായിരുന്നില്ല.

Advertisement