ജൂനിയർ ഫുട്ബോൾ; എറണാകുളം സെമിയിൽ

സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് എറണാകുളം സെമിയിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ഇടുക്കിയെ കൂടെ തോൽപ്പിച്ചതോടെയാണ് എറണാകുളം സെമി ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ന് എറണാകുളത്തിന്റെ ജയം. എറണാകുളത്തിനായി അർമാൻ അഹമദ് ആണ് ഇന്ന് ഗോൾ നേടിയത്.

എറണാകുളം ആദ്യ മത്സരത്തിൽ തൃശ്ശൂരിനെ പരാജയപ്പെടുത്തുകയും രണ്ടാം മത്സരത്തിൽ കണ്ണൂരിനോട് സമനില നേടുകയും ചെയ്തിരുന്നു‌. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ കണ്ണൂർ തൃശ്ശൂരിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റു.